ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ഏഴായിരത്തോളം പേജുള്ള കുറ്റപത്രമാണ് എസ്ഐടി സമർപ്പിച്ചത്. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന എട്ട് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം.
തട്ടിപ്പ് നടന്നെന്ന് വ്യക്തമാക്കുന്ന 105 സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 80 ലക്ഷത്തോളം രൂപ വീണ്ടെടുക്കാനായെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആദ്യഘട്ടത്തിൽ ആരോപണം നേരിട്ടിരുന്ന ട്രസ്റ്റ് മുന്‍ ഭാരവാഹികളെല്ലാം സുരക്ഷിതരാണ്.
ചമ്പത് റായ്, അനില്‍ മിശ്ര തുടങ്ങിയ പ്രമുഖര്‍ക്കെതിരെയൊന്നും കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് ലഭിക്കുന്ന വിവരം.